ബെംഗളുരു: ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം. ബിഡദിക്ക് സമീപം കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ചാണ് മാനന്തവാടി ചങ്ങാടക്കടവ് സ്വദേശിനി അഫ്രീന (23) മരിച്ചത്. ......
ചെങ്ങന്നൂർ: ആഞ്ഞലിമൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ആക്രിക്കടയിൽ നിന്നും ഒന്നര ലക്ഷം രൂപ വിലവരുന്ന ചെമ്പ് കമ്പികൾ മോഷണം പോയി. ആങ്ങാടിക്കൽ സൗത്ത് ആഞ്ഞലിമൂട്ടിൽ ആക്രിക്കട നടത്തുന്ന തമിഴ്നാട് തെങ്കാശി മരുത്താം കുളം അമ്മൻകോവിൽ തെരുവിൽ എം. ......
ചെങ്ങന്നൂർ: പ്രശസ്ത ചരിത്രകാരനും ഭാഷാശാസ്ത്രഞ്ജനും സാഹിത്യകാരനുമായിരുന്ന ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ തേരകത്ത് കെ ടി ജോസഫിൻ്റെ അനുസ്മരണ സമ്മേളനം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗത്തിൻ്റെയും ടി കെ ജോസഫ് ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ കോളേജ് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ
കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ഡോ. എ ഏബ്രഹാം അധ്യക്ഷനായി. ......
ചെങ്ങന്നൂർ: വനഭൂമി സംരക്ഷിക്കുന്ന റിസർവ്ഡ് ഫോറസ്റ്റ് മാതൃകയിൽ കൃഷിഭൂമി സംരക്ഷിക്കാനായി സംസ്ഥാനത്ത് റിസർവ്ഡ് അഗ്രികൾച്ചർ ലാൻഡ് നിയമപരമായ നിയന്ത്രണങ്ങളോടെ കൊണ്ടുവരണമെന്ന് സജി ചെറിയാൻ എംഎൽഎ . നെൽകൃഷി മേഖലയിൽ അധികവിളവ് ലക്ഷ്യമിട്ട് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സൂക്ഷ്മപോഷിണി പദ്ധതിയുടെ ശിൽപ്പശാല പുലിയൂർ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൃഷിഭൂമിയും പാടശേഖരങ്ങളും വ്യാപകമായി അനധികൃതമായും കെട്ടിട നിർമാണങ്ങൾക്കും റോഡ് വികസനത്തിനുമായി നികത്തപ്പെടുകയാണ്. ......
ആദ്യം വില കേട്ടപ്പോൾ പലരും ഞെട്ടി. പിന്നെ ലേലം വിളി തുടർന്നതോടെ തുക വീണ്ടും വീണ്ടും ഉയർന്നു.......
തിരുവനന്തപുരം: ഡോക്യുമെന്ററി, ഹ്രസ്വചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് പ്രമുഖ അനിമേഷന്‍ ചലച്ചിത്രകാരി നിനാ സബ്നാനിക്ക് സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ......
പകരംവയ്ക്കാനില്ലാത്ത നമ്മുടെ വാട്ടർ മെട്രോയെയും കൊച്ചിയുടെ കായൽ സൗന്ദര്യത്തെയും ലൈവായി ബ്രിക്സ് രാജ്യങ്ങളിൽ എത്തിച്ച് വ്ലോഗർമാർ. സോഷ്യൽ മീഡിയയിൽ പല കണ്ടൻ്റുകളും വൈറലാക്കിയിട്ടുള്ള ഇവർക്ക് കൊച്ചിയുടെ സ്വന്തം വാട്ടർ മെട്രോ അത്ഭുതമായി. പരമ്പരാഗത ജലഗതാഗതത്തെ അത്യാധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച വാട്ടർ മെട്രോ അവരുടെ ഹൃദയം കീഴടക്കുകയായിരുന്നു.
19 ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്, കണ്ടൻ്റ് ക്രീയേറ്റഴ്സ് തുടങ്ങിയവരാണ് മട്ടാഞ്ചേരിയിൽ നിന്ന് ഹൈക്കോർട്ട് ടെർമിനലിലേക്ക് കൊച്ചി വാട്ടർ മെട്രോയിൽ 45 മിനുട്ട് യാത്ര ചെയ്തത്. ......
ബെംഗളൂരു: സർക്കാർ ക്ലിനിക്കിൽ ജോലി ചെയ്യാതെ മാസങ്ങളോളം ശമ്പളം കൈപ്പറ്റിയെന്ന ആരോപണത്തിൽ കർണാടകയിലെ വനിതാ ഡോക്ടർക്കെതിരെ നടപടി. ബഗൽകോട്ട് എംഎൽഎ ഉമേഷ് മേട്ടിയുടെ ബന്ധുവായ ഡോ. ......
ദോഹ: മാനവ സേവനത്തിന്റെ ഉദാത്ത മാതൃക തീർത്ത്, ഗൾഫ് നാടുകളിലും ഭാരതത്തിലും ആശ്വാസത്തിന്റെ തണൽ വിരിച്ച അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ അമരക്കാരൻ ഡോ. മുഹമ്മദ് ആലുങ്ങലിന് വീണ്ടുമൊരു പൊൻതൂവൽ. ......